രമേശ് ചെന്നിത്തലയ്ക്ക് പൊന്നാടയണിയിച്ച പോലീസുകാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പൊന്നാടയണിയിച്ച പോലീസുകാർക്ക് സസ്പെൻഷൻ. എറണാകുളം ജില്ല യിലെ പോലീസ് അസോസിയേഷന്‍ ഭാരവാഹികൾ ആയ കല്ലൂർക്കാട് എഎസ്ഐ ബിജു, സിപിഒ ശ്രീജൻ, ജോസഫ് ആന്‍റണി, ഷിബു ചെറിയാൻ, ബിജു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ ചട്ടലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഐശ്വര്യകേരള യാത്രയുടെ 12 ാം ദിവസം എറണാകുളം ഡിസിസി ഓഫീസിൽ എത്തിയാണ് പോലീസുകാർ അഭിവാദ്യം അർപ്പിച്ചത്.