എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍

കോട്ടയം: എല്‍ഡിഎഫ് വിടുമെന്ന് എന്‍സിപി നേതാവ് മാണി സി കാപ്പന്‍. യുഡിഎഫിന്റെ ഘടക കക്ഷിയാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര കോട്ടയത്ത് എത്തുന്നതിന് മുന്‍പ് തീരുമാനം വേണമെന്നും മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു.
മന്ത്രി എ കെ ശശീന്ദ്രനെ മാണി സി കാപ്പന്‍ പരിഹസിച്ചു. എ കെ ശശീന്ദ്രന്‍ പാറ പോലെ എല്‍ഡിഎഫില്‍ നിന്നോട്ടെ. പ്രഫുല്‍ പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ന് വൈകീട്ട് തീരുമാനം അറിയിക്കുമെന്നും കാപ്പന്‍.