നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്ന് പി.ജെ. ജോസഫ്

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 12 സീറ്റുകൾ വേണമെന്ന് പി.ജെ. ജോസഫ്. യുഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കും. കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ശക്തിയില്ലെന്ന വാദം തെറ്റാണ്. കോട്ടയത്ത് പാലാ ഒഴികെ കഴിഞ്ഞ തവണ മത്സരിച്ച എല്ലാ സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തുമെന്നും പി.ജെ.ജോസഫ് പറഞ്ഞു. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം പരിഹരിച്ചാൽ യുഡിഎഫ് ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.