കേരളത്തിൽ രണ്ടാംഘട്ടത്തിലെ ആദ്യ വാക്സിൻ സ്വീകരിച്ച് ഡിജിപി


തിരുവനന്തപുരം: കേരളത്തിൽ കോവിഡിനെതിരായ രണ്ടാംഘട്ട വാക്സിനേഷന് തുടക്കം കുറിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി ഡിജിപി ലോക്നാഥ് ബെഹ്റയാണ് രണ്ടാംഘട്ടത്തിൽ ആദ്യം വാക്സിൻ സ്വീകരിച്ചത്.

പിന്നാലെ തിരുവനന്തപുരം കളക്ടർ നവജോത് ഖോസയും വാക്സിൻ സ്വീകരിച്ചു. രണ്ടാം ഘട്ടത്തിൽ പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ‍, മുൻസിപ്പാലിറ്റി ജീവനക്കാർ‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാർ‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവർ‍ത്തകരാണ് വാക്‌സിൻ‍ സ്വീകരിച്ചത്. 

You might also like

Most Viewed