കോവിഡ്: നഴ്സ് മരിച്ചു

മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് സർക്കാർ ആശുപത്രിയിലെ നഴ്സ് മരിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ നഴ്സായിരുന്ന എറണാകുളം മലയിടം തുരുത്ത് സ്വദേശിനി പി.സി.സുലോചന (52) ആണ് മരിച്ചത്. പ്രമേഹം ഉൾപ്പടെയുള്ള ജീവിതശൈലീ രോഗങ്ങൾ നഴ്സിനെ അലട്ടിയിരുന്നു. കോവിഡ് ബാധിച്ചതോടെ രോഗം മൂർച്ഛിച്ചതാണ് മരണ കാരണം.