കെൽട്രോൺ എംഡിയെ നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനം

തിരുവനന്തപുരം: കെൽട്രോൺ എംഡി സ്ഥാനത്ത് നിന്ന് ടി. ഹേമലതയെ നീക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. ചോദ്യപേപ്പർ വിവാദത്തിന് പിന്നാലെയാണ് നടപടി. 'ക്രിസ്തു വന്ന ശേഷം പ്രസക്തി നഷ്ടപ്പെട്ട ദൈവം ആര്' എന്നായിരുന്നു ചോദ്യം. കെൽട്രോൺ നടത്തിയ ഓൺലൈൻ പരീക്ഷയിലാണ് ചോദ്യമുണ്ടായിരുന്നത്. കെൽട്രോൺ പ്രകടനം മോശമാകുന്നതിലും വ്യവസായ മന്ത്രി ഇപി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.