സിറം ഇൻസ്റ്റിറ്റ്യൂട്ട് കോവിഡ് വാക്സിന്റെ ആദ്യ കയറ്റുമതി ബ്രസീലിലേക്ക്

ന്യൂഡൽഹി: പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിർമിക്കുന്ന കോവിഷീൽഡ് വാക്‌സിന്‍റെ വാണിജ്യാടിസ്ഥാനത്തിലുള്ളള കയറ്റുമതി ഇന്ത്യ ആരംഭിച്ചു. ബ്രസീൽ, മൊറോക്ക എന്നീ രാജ്യങ്ങളിലേക്കാണ് വാണിജ്യാടിസ്ഥാനത്തിലുള്ളള ആദ്യ കയറ്റുമതി നടന്നത്.
ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കും വാക്‌സിന്‍ കയറ്റുമതി ചെയ്യും. ഈ ആഴ്ച ആദ്യം അയൽരാജ്യങ്ങളായ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്ള, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ സൗജന്യമായി വാക്‌സിന്‍ കയറ്റുമതി ചെയ്തിരുന്നു.