കേരള പിറവി ആശംസകളുമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും


ന്യൂഡൽഹി:

കേരളപ്പിറവി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളർച്ചയ്ക്ക് എപ്പോഴും സംഭാവനകൾ നൽകിയ കേരളത്തിലെ ജനങ്ങൾക്ക് കേരളപ്പിറവി ദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.  കേരളത്തിന്‍റെ പ്രകൃതിഭംഗി ലോകത്തിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നും ആളുകളെ ആകർഷിച്ചുകൊണ്ട് കേരളത്തെ പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റിൽ പറയുന്നുണ്ട്. 

മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കേരളപ്പിറവി ദിനാശംസ നേർ‍ന്നു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.നിർഭാഗ്യവശാൽ കൊവിഡ് എന്ന മഹാമാരിയുടെ കരിനിഴലിലായിപ്പോയി നമ്മുടെ ഇത്തവണത്തെ കേരളപ്പിറവിയെന്നും അതുകൊണ്ടുതന്നെ വിപുലമായ ആഘോഷങ്ങളില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി  ഭാഷയ്ക്കും സംസ്‌കാരത്തിനും സംസ്ഥാനത്തിനും വേണ്ടി നമ്മൾ നമ്മെ തന്നെ പുനരർ‍പ്പണം ചെയ്യുന്ന സന്ദർ‍ഭമായി ഈ കേരളപ്പിറവി മനസുകൊണ്ട് ആചരിക്കണമെന്നും അഭ്യർത്ഥിച്ചു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed