യു​വി ജോ​സി​നെ​യും സ​ന്തോ​ഷ് ഈ​പ്പ​നെ​യും ഇഡി ചോ​ദ്യം ചെ​യ്തു വിട്ടയച്ചു


കൊച്ചി  
ലൈഫ് മിഷൻ വടക്കാഞ്ചേരി പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടിൽ‍ സിഇഒ യുവി ജോസ്, യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പൻ എന്നിവരെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു വിട്ടയച്ചു.

എം. ശിവശങ്കറിനൊപ്പമിരുത്തിയാണ് ഇരുവരേയും എൻ‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യംചെയ്തത്. രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ പത്ത് മണിക്കൂറോളം നീണ്ടു.

യുവി ജോസിനെ ആദ്യം വിട്ടയച്ചു. അരമണിക്കൂറിന് ശേഷം സന്തോഷ് ഈപ്പനും ഇഡി ഓഫീസിൽനിന്നും മടങ്ങി. യൂണിടാക്കിനു കരാർ‍ ലഭിക്കാൻ ഉദ്യോഗസ്ഥതലത്തിൽ‍ കൈക്കൂലി നൽ‍കിയോയെന്ന കാര്യമാണ് ഇഡി പരിശോധിക്കുന്നത്.  കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന്‍റെ പങ്കാളിത്തം, ഗൂഢാലോചന എന്നിവയും പരിശോധിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed