കേരളത്തിൽ ഇന്ന് 7983 പേർക്ക് കോവിഡ് 27 മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ശമനമില്ലാതെ തുടരുന്നു. ഇന്ന് 7983 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7049 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 786 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 27 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 1484 ആയി. ഇന്ന് 7330 പേർക്ക് രോഗ വിമുക്തിയുണ്ടായി. 91,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,40,324 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,999 സാമ്പിളുകളാണ് പരിശോധിച്ചത്. 62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച് എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57.

You might also like

  • Lulu Exchange
  • Straight Forward

Most Viewed