ഇന്ത്യയിൽ 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 551 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി. മരണസംഖ്യ 1,21,641 ആയി ഉയര്‍ന്നു. 5,82,649 പേര്‍ രോഗം ബാധിച്ച് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 

74,32,829 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 59,454 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed