സംസ്ഥാനത്തെ ചില ജില്ലകളിൽ മാത്രം നിരോധനാജ്ഞ തുടരും
തിരുവനന്തപുരം
കോവിഡിനെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കും. രോഗവ്യാപനത്തില്‍ കാര്യമായ കുറവില്ലാത്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ നീട്ടുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ഇത് സംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആള്‍ക്കൂട്ടം കുറച്ച് നാള്‍ കൂടി ഒഴിവാക്കിയാല്‍ മാത്രമേ രോഗവ്യാപനം തടയാന്‍ കഴിയു എന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. നിലവില്‍ തൃശൂർ , ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകള്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.
