ബോം​ബ് നി​ർ​മാ​ണം സി​പി​എ​മ്മി​ന് കു​ടി​ൽ വ്യ​വ​സാ​യ​മാ​ണെന്ന് മുല്ലപ്പള്ളി


കണ്ണൂർ: കണ്ണൂർ ജില്ലയെ വീണ്ടും കലാപ ഭൂമിയാക്കാൻ സിപിഎം ശ്രമിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ബോംബ് നിർമാണത്തിനിടെ മട്ടന്നൂരിൽ സിപിഎം പ്രവർത്തകന്‍റെ വീട്ടിൽ നടന്ന സ്ഫോടനമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിന്‍റെ നിയന്ത്രണത്തിൽ കണ്ണൂർ ജില്ലയിൽ പലഭാഗത്തും ആയുധ നിർമാണം തകൃതിയായി നടക്കുന്നു. ബോംബ് നിർമാണം സിപിഎമ്മിന് കുടിൽ വ്യവസായമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിന് ഉത്തരവാദപ്പെട്ട പോലീസ് നിഷ്ക്രിയത്വം തുടരുകയാണ്. ഗുരുതരമായ സാഹചര്യമാണ് കണ്ണൂരിലുള്ളത്. കണ്ണൂരിൽ നടക്കുന്ന ബോംബു നിർമാണങ്ങളിൽ സിപിഎമ്മിന്‍റെ പങ്ക് വ്യക്തമായി തിരിച്ചറിഞ്ഞിട്ടും ഇവർക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കാത്തത് സിപിഎമ്മിന്‍റെ ഇടപെടൽ കൊണ്ടാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

ആഴ്ചകൾക്കു മുന്പാണു മുഖ്യമന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും തട്ടകമായ തലശേരിയിൽ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സിപിഎം പ്രവർത്തകന്‍റെ കൈപ്പത്തികൾ നഷ്ടപ്പെട്ടത്. പാർട്ടിഗ്രാമങ്ങൾ മറയാക്കിയാണ് സിപിഎം ബോംബ് നിർമാണം നടത്തുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ ബിജെപി ഒട്ടും പിറകിലല്ല. ബോംബ് നിർമാണത്തിലും ആയുധ ശേഖരത്തിലും ആളെക്കൊല്ലുന്നതിലും സിപിഎമ്മും ബിജെപിയും പരസ്പരം വർഷങ്ങളായി മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed