ബാലഭാസ്കറിന്റെ മരണം: സിബിഐ സ്റ്റീഫൻ ദേവസ്സിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ മൊഴിയെടുക്കും. ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് സ്റ്റീഫൻ ദേവസ്സിയോട് സിബിഐ ആവശ്യപ്പെട്ടു. ക്വാറന്റീനിലായതിനാൽ സ്റ്റീഫൻ ദേവസ്സി സാവകാശം ചോദിച്ചിരിക്കുകയാണ്.
ഏറ്റവും അടുത്ത ദിവസങ്ങളിൽ അദ്ദേഹത്തോട് തിരുവനന്തപുരം ഓഫീസിലെത്താനാണ് പറഞ്ഞത്. അപകടത്തിനു ശേഷം സ്വകാര്യ ആശുപത്രിയിൽ ബാലഭാസ്കറിനെ പ്രവേശിപ്പിച്ച സമയത്ത് സ്റ്റീഫൻ ദേവസ്സി കാണാൻ എത്തിയിരുന്നു. അന്ന് ഇവർ സംസാരിച്ച കാര്യങ്ങളെന്തൊക്കെ എന്നറിയാനാണ് വിളിപ്പിച്ചത്. സ്റ്റീഫൻ ദേവസ്സിക്കെതിരേ ബന്ധുക്കളിൽ ചിലർ മൊഴിയും നൽകിയിട്ടുണ്ട്. ആ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് വിളിപ്പിക്കുന്നത്.