അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ പുനഃരാരംഭിക്കുക കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം: സൗദി ആരോഗ്യ മന്ത്രി


റിയാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ പുനഃരാരംഭിക്കുന്ന തീയതി കൊവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മാത്രമാകുമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ തൗഫീഖ് അല്‍റബീഅ പറഞ്ഞു. രോഗവ്യാപനത്തിന്റെ സ്ഥിതി നിരന്തരമായി നിരീക്ഷിച്ചും വിലയിരുത്തിയുമാണ് ഒരു തീരുമാനത്തിലെത്തുകയെന്ന് അദ്ദേഹം അറിയിച്ചു.

കൊവിഡ് വ്യാപനം നിലനില്‍ക്കുന്നിടത്തോളം കാലം സ്ഥിതിഗതികള്‍ സംബന്ധിച്ച് നിരന്തരമായ വിലയിരുത്തലുകള്‍ നടത്തും. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദ്ദേശങ്ങൾ അനുസരിച്ച് അനുയോജ്യമായ തീരുമാനമെടുക്കുമെന്നും എല്ലാവരുടെയും സുരക്ഷയാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേസമയം സൗദി ദേശീയ ദിനാേഘോഷത്തിന് ശേഷം അന്താരാഷ്ട്ര വിമാന സര്‍വ്വീസുകൾ പുനഃരാരംഭിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകൾ ശരിയല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

You might also like

  • Straight Forward

Most Viewed