കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പ് വേണ്ട, തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം; സർവകക്ഷിയോഗത്തിൽ ധാരണ


തിരുവനന്തപുരം: കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്.
കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ്
ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയിൽ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടർമാരും കുട്ടനാട്ടിൽ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടർമാരുമുണ്ട്. ഇത്രയും പേർ ഉൾപ്പെടുന്ന പോളിംങ് പ്രക്രിയയിൽ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed