മന്ത്രവാദ ചികിത്സയ്ക്കിടെ ബാലികയെ പീഡിപ്പിച്ചു; പൂജാരി അറസ്റ്റിൽ


തിരുവനന്തപുരം: മന്ത്രവാദ ചികിത്സക്കിടെ ബാലികയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ. തിരുവനന്തപുരം ചിറയിൻകീഴ് മുടപുരം തെന്നൂർകോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിൻകീഴ് സ്വദേശിയുമായ ശ്രീകുമാർ നന്പൂതിരിയാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. ക്ഷേത്ര വളപ്പിലെ മുറിയിലായിരുന്നു ശ്രീകുമാർ ചികിത്സ നടത്തിയിരിക്കുന്നത്. ചികിത്സയ്ക്കായി ഇവിടെ എത്തിയ പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചു. മുറിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയ കുട്ടി ബന്ധുക്കളോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പോക്സോ നിയമ പ്രകാരമാണ് ശ്രീകുമാറിനെ അറസ്റ്റു ചെയ്തിരിക്കുന്നത്. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ. സുരേഷിന്റെ നിർദേശാനുസരണം ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed