സംവേദന സദസ് സംഘടിപ്പിക്കുന്നു

മനാമ : ദാറുൽ ഈമാൻ മലയാള വിഭാഗം ഇന്ത്യൻ മുസ്‌ലിംകൾ പ്രശ്‌നങ്ങൾ പ്രതീക്ഷകൾ എന്ന പ്രമേയത്തിൽ സംവേദന സദസ്സ് സംഘടിപ്പിക്കുന്നു . ഇന്ന് സെപ്റ്റംബർ 11ന് വെള്ളിയാഴ്ച വൈകിട്ട് 7 നു സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന പരിപാടി പ്രമുഖ പണ്ഡിതനും കുവൈറ്റിലെ സാമൂഹിക പ്രവർത്തകനുമായ സക്കീർ ഹുസ്സൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ മുസ്ലിം സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കുമെന്നു പ്രോഗ്രാം കൺവീനർ സി എം മുഹമ്മദലി അറിയിച്ചു.