ഡിവൈഎഫ്ഐ പ്രവർത്തകരുടെ വധം: രണ്ടുപേർ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് ഡിവൈഎഫ്ഐ പ്രവര്ത്തകരായ രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില് രണ്ടു പേര് കൂടി അറസ്റ്റില്. അന്സര്, ഉണ്ണി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇരുവരും കൊലപാതകത്തില് നേരിട്ട് പങ്കെടുത്തവരാണ്.
ഇതോടെ കേസുമായി ബന്ധപ്പെട്ട് എട്ട് പേരെ പോലീസ് പിടികൂടി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കേസിലെ പ്രതികളെല്ലാം കോണ്ഗ്രസ് പ്രവര്ത്തകരാണ്.

