സെക്രട്ടേറിയറ്റിലെ തീപിടിത്തം: ഇടപെട്ട് ഗവർണർ


തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. പ്രതിപക്ഷ നേതാവ് നൽകിയ പരാതി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പരാതിയിൽ ഉചിതമായ പരിഗണന വേണമെന്ന് ഗവർണർ നിർദേശിച്ചതായാണ് വിവരം. സമഗ്ര അന്വേഷണമാണ് ചെന്നിത്തല ഗവർണറോട് ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തണമെന്നും ആവശ്യം ഉന്നയിച്ചിരുന്നു. തീപിടിത്തം ഉണ്ടായ അന്ന് രാത്രി തന്നെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എം.എൽ.എമാരുടെ സംഘം ഗവർണറെ നേരിൽ കണ്ട് പരാതി അറിയിച്ചിരുന്നു.

അതേസമയം സെക്രട്ടറിയേറ്റിലെ പേപ്പർ ഫയലുകൾ എല്ലാം ഇ ഫയൽ ആക്കണമെന്ന് അഡീഷണൽ സെക്രട്ടറി നിർദേശം നൽകി. എല്ലാം ഇ ഫയൽ ആണെന്നായിരുന്നു ഇതുവരെ സർക്കാർ വാദിച്ചിരുന്നത്. പേപ്പർ ഫയലുകൾ സെക്രട്ടറിയേറ്റിൽ സൂക്ഷിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. പ്രോട്ടോക്കോൾ ഓഫിസിലെ വി.ഐ.പി പരിഗണന, നയതന്ത്രാനുമതി, ഗസ്റ്റ് ഹൗസുകളിലെ റൂം അനുവദിക്കൽ തുടങ്ങിയവയുടെ ആദ്യ ഘട്ട ഫയലുകൾ ഇപ്പോഴും പേപ്പർ ഫയലുകൾ തന്നെയാണ്. എന്നാൽ കത്തി നശിച്ചവയിൽ നിർണായക വിവരങ്ങളുള്ള ഫയലുകളില്ലെന്നായിരുന്നു സെക്രട്ടറിയേറ്റിൽ നിന്നുള്ള ഔദ്യോഗിക വിശദീകരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed