അവിശ്വാസം പരാജയപ്പെട്ടു


തിരുവനന്തപുരം : പിണറായി വിജയൻ സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. നാൽപത് പേർ അനുകൂലിച്ചപ്പോൾ 87 പേർ അവിശ്വാസപ്രമേയത്തെ എതിർത്തു. കേരള കോൺഗ്രസ്സ് ജോസ് വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. രാത്രി 9.30 വരെ നീണ്ടു നിന്ന സമ്മേളനത്തിൽ ഒടുവിലാണ് അവിശ്വാസപ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. തുടർന്ന് നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.  

വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിന്റെ മുന്നോടി എന്ന രീതിയിൽ രണ്ട് വിഭാഗങ്ങളും അവരവരുടെ നേട്ടങ്ങളും എതിരാളിയുടെ കോട്ടങ്ങളും വിളിച്ചു പറയാനുള്ള വേദി കൂടിയായി മാറിയ അവിശ്വാസപ്രമേയത്തിൽ മൂന്നര മണിക്കൂറോളമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്.  ഇതിനെ എതിർത്ത് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി. സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നായിരുന്നു അവരുടെ വാദം. വി. ഡി. സതീശൻ എംഎൽഎയായിരുന്നു അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. 

അതേസമയം തങ്ങൾ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്കൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പിന്നീട് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed