കേരളത്തിൽ ഇന്ന് 1251 പേ­ർ‍­ക്ക് കൊ­വി­ഡ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1251 പേർ‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 814 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 1061 പേർ‍ക്ക് സന്പർ‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ‍ ഉറവിടം അറിയാത്ത 73 പേരുണ്ട്. വിദേശത്ത് നിന്നെത്തിയ 77 പേർ‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ‍ നിന്ന് വന്ന 94 പേർ‍ക്കും രോഗം ബാധിച്ചു. 18 ആരോഗ്യ പ്രവർ‍ത്തകർ‍ക്കും ഇന്ന് രോഗം ബാധിച്ചു. കൊവിഡ് ബാധിച്ച് ഇന്ന് അഞ്ചുപേർ‍ സംസ്ഥാനത്ത് മരിച്ചു. മലപ്പുറം മാന്പുറം സ്വദേശി ഇന്പിച്ചിക്കോയ ഹാജി, കണ്ണൂർ‍ കൂടാലിയിലുള്ള സജിത്ത്, തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാർ‍, എറണാകുളം ഇളമക്കര സ്വദേശി പി.ജി ബാബു, ആലപ്പുഴ പൂച്ചാക്കൽ‍ സ്വദേശി സുധീർ‍ എന്നിവരാണ് ഇന്ന് മരിച്ചത്.

അഞ്ച് ജില്ലകളിൽ‍ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറിലധികമാണ്. തിരുവനന്തപുരം  289, കാസർ‍ഗോഡ് −168, കോഴിക്കോട് −149, മലപ്പുറം −142, പാലക്കാട് −123 എന്നിങ്ങനെയാണ് ജില്ലകളിലെ കണക്ക്. കൂടുതൽ‍ പേർ‍ രോഗമുക്തരായത് തിരുവനന്തപുരം ജില്ലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 27608 സാന്പിളുകളാണ് പരിശോധിച്ചതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed