രാ­ജമല മണ്ണി­ടി­ച്ചിൽ ദുരന്തം; ദുഃഖം രേ­ഖപ്പെ­ടു­ത്തി­ പ്രധാ­നമന്ത്രി­


ന്യൂഡൽ‍ഹി: മൂന്നാറിന് സമീപം രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ‍ ദുരന്തത്തിൽ‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിൽ‍ മരിച്ച
വർ‍ക്കും പരിക്കേറ്റവർ‍ക്കും സഹായധനവും പ്രധാനമന്ത്രി  പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ ജീവൻ‍ നഷ്ടമായവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർ‍ക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.

“രാജമലയിലെ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടെന്ന വാർത്ത ഏറെ വേദയുണ്ടാക്കുന്നതാണ്. ദുഃഖിതരായ കുടുംബങ്ങൾ‍ക്കൊപ്പം നിൽ‍ക്കുന്നു. പരിക്കേറ്റവർ‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരിതബാധിത മേഖലയിൽ  ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവർ‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി  വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed