ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
മനാമ: ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരിച്ചാൽ സ്വദേശി അജിത് ഭവനത്തിൽ അജീന്ദ്രൻ എ.ടി (53) യാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് സിത്ര ക്യാന്പിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ 9 വർഷത്തോളമായി ബഹ്റൈൻ പ്രവാസിയായ അദ്ദേഹം ഒരു സ്വകാര്യ ക്ലീനിംഗ് കന്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ ഗിരിജ, മക്കൾ അജിത്ത്, അരുൺ എന്നിവർ നാട്ടിലാണ്. സഹോദരൻ ബഹ്റൈനിലുണ്ട്. ആലപ്പുഴ പ്രവാസി അസോസിയേഷൻ സംജീവാംഗമായിരുന്ന അജീന്ദ്രൻ്റെ വിയോഗത്തിൽ ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി.മൃതദേഹം കോവിഡ് പ്രതിരോധ നടപടിക്രമങ്ങൾക്കനുസൃതമായി ബഹ്റൈനിൽ തന്നെ സംസ്കരിക്കും.
ഇതോടെ ബഹ്റൈനിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 157 ആയി ഉയർന്നു. ഇവരിൽ ഏഴ് പേർ മലയാളികളാണ്.




