കോ​വി​ഡ് ആ​ശ​ങ്ക; ഡി​ജി​പി പു​തി​യ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡിജിപി പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും ജനത്തിരക്ക് കുറയ്ക്കുക ഉദ്ദേശത്തോ‌‌ടൊണ് സർക്കുലർ പുറത്തുവിട്ടത്. 

സൂപ്പർ മാർക്കറ്റിൽ ഒരേസമയം പ്രവേശനം ആറ് പേർക്ക് മാത്രമാണ്. വലിയ സൂപ്പർ മാർക്കറ്റുകൾ ആണെങ്കിലിൽ ഒരേ സമയം 12 പേർക്ക് പ്രവേശിക്കാം. ബാങ്കുകൾ ഇടപാട് സമയം ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കി. നിർദ്‍ദേശം നടപ്പിലാക്കാൻ ഐജി മുതലുള്ള ഉദ്യോഗസ്ഥർക്ക് ഡിജിപി നിർദ്ദേശം നൽ‍കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed