ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് കൊവിഡ്; മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു


തൃശ്ശൂർ: ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരിൽ എത്തിയപ്പഴാണ് കൊവിഡ് പരിശോധനാ ഫലം ലഭിച്ചത്. തുടർന്ന് എറണാകുളത്ത് ഇറങ്ങി മെഡിക്കൽ കോളേജിലേക്ക് മാറുകയായിരുന്നു. ജനശദാബ്ദിയുടെ മൂന്ന് കംപാർട്ട്‌മെന്റുകൾ സീൽ ചെയ്തു. കോഴിക്കോട് നിന്ന് കന്യാകുമാരിയിലേക്ക് യാത്ര ചെയ്തയാളുടെ പരിശോധനാഫലമാണ് പോസിറ്റീവായത്. ഇതേ തുടർന്ന് ഇദ്ദേഹം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിക്കുകയായിരുന്നു. കന്യാകുമാരി സ്വദേശിയായ ഇയാൾ കോഴിക്കോട് കുന്ദമംഗലത്ത സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടയിലാണ് സ്രവ സാന്പിളുകൾ പരിശോധനയ്ക്ക് നൽകിയത്. തുടർന്ന് കന്യാകുമാരിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പോസിറ്റീവ് ആയ വിവരം ഏരോഗ്യ വകുപ്പ് അറിയിക്കുന്നത്.ഇതിന്റെ അടിസ്ഥാനത്തിൽ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുകയും തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed