പാലക്കാട്ടും കാസർഗോഡും ഇന്ന് കോവിഡ് മരണം
പാലക്കാട്: പാലക്കാട്ടും കാസർഗോഡും ഇന്ന് കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. പാലക്കാട്ട് മരിച്ചത് കൊല്ലങ്കോട് സ്വദേശിനി അഞ്ജലിയാണ്. 40 വയസായിരുന്നു. പ്രമേഹ രോഗിയാണ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
പുലർച്ചെയാണ് മരണമെന്ന് ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ആശുപത്രിയിൽ പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് എത്തിച്ചിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ബോധരഹിതയായിരുന്നു ഇവർ. ഐസിയുവിലായിരുന്നു ചികിത്സ തുടർന്നിരുന്നത്.
കാസർഗോഡ് പടന്നക്കാട് സ്വദേശി നബീസയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 75 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.


