കാസർഗോഡ് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ
കാസർഗോഡ്: കാസർഗോഡ് നീലേശ്വരത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. കാഞ്ഞങ്ങാട് സൗത്ത് സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടിയെ കർണാടകയിലെ മടിക്കേരിയിൽ കൊണ്ട് പോയി പീഡിപ്പിച്ചുവെന്നതാണ് ഇയാൾക്കെതിരെയുള്ള കേസ്.
ഇതോടെ കുട്ടിയുടെ പിതാവ് ഉൾപ്പെടെ അഞ്ചുപേരാണ് കേസിൽ ഇതുവരെ നീലേശ്വരം പൊലീസിന്റെ പിടിയിലായത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആറു കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇനി രണ്ടുപേർ കൂടി പിടിയിലാകാനുണ്ട്.
നിരന്തരമായ പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അമ്മാവന്‍മാർ നൽകിയ പരാതിയിലാണ് പിതാവ് ഉൾപ്പടെയുള്ളവരെ നിലേശ്വരം പൊലീസ് പിടികൂടിയത്.


