ഏഴ് കൗൺസിലർമാർക്ക് രോഗം; തിരുവനന്തപുരം മേയർ വീട്ടിൽ‍ സ്വയം നിരീക്ഷണത്തിൽ


തിരുവനന്തപുരം: തിരുവനന്തപുരം മേയർ കെ ശ്രീകുമാർ നിരീക്ഷണത്തിൽ. നഗരസഭയിലെ ഏഴ് കൗൺസിലർമാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ സ്വയം നിരീക്ഷണത്തിൽ  പോയത്. ഒരു കോർപ്പറേഷൻ ജീവനക്കാരിക്കും രോഗം പിടിപെട്ടിരുന്നു. കൗൺസിലർമാർക്കും ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടും മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പ് വന്നത്. രോഗികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതീവ ഗുരതരമായ സ്ഥിതിയിലാണ് തിരുവനന്തപുരം കോർപ്പറേഷൻ. തിരുവനന്തപുരത്ത് ഇന്നലെ 222 കേസുകളാണ് റിപ്പോർട്ട് ചെയ്‍തത്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed