പോക്സോ കേസിൽ റിമാൻഡിലായിരുന്നയാൾ കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ ജീവനൊടുക്കി


കാസർഗോഡ്: കോവിഡ് നിരീക്ഷണകേന്ദ്രത്തിൽ റിമാൻഡ് പ്രതി ജീവനൊടുക്കി. പോക്സോ കേസിൽ റിമാൻഡിലായിരുന്ന മാലോം സ്വദേശി ഷൈജു ദാമോദരൻ (40) ആണ് ജീവനൊടുക്കിയത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലായിരുന്നു ഇയാൾ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ശുചിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed