സ്വർണക്കടത്ത് കേസ്: പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് എൻ.ഐ.എ സംഘത്തിന്റെ തെളിവെടുപ്പ്


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് തുടങ്ങി. സ്വ‌പ്നയുടെ അന്പലമുക്കിലെ ഫ്ലാറ്റിലാണ് എൻ.ഐ.എ പരിശോധന നടത്തുന്നത്. രഹസ്യമായാണ് പ്രതികളെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് എത്തിച്ചത്.

സ്വർണക്കടത്ത് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തിലും കസ്റ്റംസ് റെയ്ഡ് നടത്തി. നെടുമങ്ങാടുളള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. സ്ഥാപനത്തിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ കസ്റ്റംസ് എൻ.ഐ.എയ്ക്ക് കൈമാറി.

മുഖ്യപ്രതികളിലൊരാളായ സന്ദീപിനെ സ്വപ്‌നയുടെ അന്പലമുക്കിലെ ഫ്ലാറ്റിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപിനെ വാഹനത്തിൽ നിന്ന് ഇറക്കാതെ ഫ്ലാറ്റിന്റെ പാർക്കിംഗ് ഏരിയയിൽ വച്ച് സന്ദീപിനോട് ഉദ്യോഗസ്ഥർ കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു. സുരക്ഷാ കാരണങ്ങളെ തുടർന്നാണ് സന്ദീപിനെ പുറത്തിറക്കാതിരുന്നത്.

ലോക്കൽ പൊലീസിനെ പോലും അറിയിക്കാതെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ നീക്കം. സ്വർണക്കടത്ത് കേസിലെ പ്രതികളെ കൊച്ചിയിൽ നിന്ന് തലസ്ഥാനത്ത് എത്തിക്കുന്ന വിവരം അവസാന ഘട്ടത്തിലാണ് പൊലീസിനോട് പങ്കുവക്കുന്നത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലും അന്പലമുക്കിലെ ഫ്ലാറ്റിലും ആണ് തെളിവെടുപ്പ്. തലസ്ഥാനത്ത് പലയിടത്തും പരിശോധനയും തെളിവെടുപ്പും നടത്തുമെന്നാണ് വിവരം. ഇപ്പോൾ പി.ടി.പി നഗറിലാണ് പ്രതികളുമായി എൻ.ഐ.എ സംഘം എത്തിയിരിക്കുന്നത്. ഇവിടെയാണ് സ്വ‌പ്ന വാടകയ്ക്ക് താമസിച്ചിരുന്നത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed