ഇന്ന് 339 കോവിഡ് കേസുകൾ കേരളം ആശങ്കയുടെ മുൾമുനയിൽ


തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 339 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനകേസ് ഇത് രണ്ടാം ദിവസമാണ് 300 കടക്കുന്നത്. സന്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്കു രോഗബാധയുണ്ടായ ദിവസം കൂടിയാണ് ഇന്ന്. 133 പേർക്കാണ് സന്പർക്കത്തിലൂടെ ഇന്ന് രോഗം പിടിപെട്ടത്. അതേസമയം ഏഴ് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. ഇവിടെ 95 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 55 പേർക്കും പാലക്കാട്ട് 50 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 145 പേർ ഇന്ന് രോഗമുക്തി നേടി. ഇതുവരെ 6,534 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,795 പേർ വിവിധ ജില്ലകളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 

രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 117 പേർ വിദേശത്തുനിന്നും 74 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 471 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1,85,960 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 3,261 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കോവിഡ് രോഗികൾ ജില്ലതിരിച്ച് തിരുവനന്തപുരം-95, കൊല്ലം- 10, പത്തനംതിട്ട-7, ആലപ്പുഴ-22, കോട്ടയം- 7, ഇടുക്കി-20, എറണാകുളം-12, തൃശൂർ-27, പാലക്കാട്-50, മലപ്പുറം-55, കോഴിക്കോട്-8, വയനാട്-7, കണ്ണൂർ-8, കാസർഗോഡ്-11 രോഗമുക്തി ജില്ലതിരിച്ച് തിരുവനന്തപുരം- 9, കൊല്ലം- 10, പത്തനംതിട്ട-7, ആലപ്പുഴ-7, കോട്ടയം- 8, ഇടുക്കി-8, എറണാകുളം-15, തൃശൂർ-29, പാലക്കാട്-17, മലപ്പുറം-6, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-16, കാസർഗോഡ്-13

You might also like

  • Lulu Exchange
  • Straight Forward

Most Viewed