ഐടി വകുപ്പിൽ നൂറു കണക്കിന് പിൻവാതിൽ നിയമനം നടന്നതായി ചെന്നിത്തല
തിരുവനന്തപുരം: ഐടി വകുപ്പിൽ നൂറു കണക്കിന് പിൻവാതിൽ നിയമനമെന്ന പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ചത്.
അമേരിക്കൻ പൗരത്വമുള്ള സ്ത്രീക്ക് ഐടി സ്റ്റാർട്ടപ്പ് മിഷനിൽ ജോലി കിട്ടിയത് എങ്ങനെയാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരള സ്റ്റാർട്ടപ്പ് മിഷനിൽ സീനിയർ ഫെലോ ആയിട്ടാണ് അമേരിക്കൻ പൗരയെ നിയമിച്ചത്. ഐടി വകുപ്പിൽ നടന്ന നൂറു കണക്കിന് പിൻവാതിൽ നിയമനങ്ങളെല്ലാം മുഖ്യമന്ത്രി അറിഞ്ഞാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

