സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് കെ.സി വേണുഗോപാലോ ?, ആരോപണവുമായി ബി ഗോപാലകൃഷ്ണൻ


തൃശൂർ: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിൽ കോൺഗ്രസ് എം.പി കെസി വേണുഗോപാലിനെതിരെ ആരോപണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ‘സ്വപ്നയുടെ കേരളത്തിലെ ആദ്യ സ്പോൺസർ കെ.സി വേണുഗോലാണെന്നും സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയിക്കുന്നതായും ഗോപാലകൃഷ്ണൻ ആരോപിച്ചു.

“സ്വർണക്കടത്ത് വിഷയത്തിൽ കോൺഗ്രസിന് യാതൊരു ആത്മാർത്ഥതയുമില്ല. സ്വപ്നയ്ക്ക് എയർഇന്ത്യയിൽ ജോലി ലഭിച്ചത് വേണുഗോപാൽ കേന്ദ്ര സിവിൽ ഏവിയേഷൻ സഹമന്ത്രിയായിരിക്കെയായിരുന്നു. കെസിയുടെ നേരിട്ടുള്ള ഇടപെടൽ ഇതിൽ ഉണ്ടായിരുന്നുവെന്നും ഇക്കാര്യത്തിൽ തെളിവ് ഹാജരാക്കാൻ തയ്യാറാണെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സ്വർണക്കടത്തിന്‍റെ കരങ്ങൾ കോൺഗ്രസിന്‍റേതാണ്. സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നത് വേണുഗോപാലാണോയെന്നും സംശയമുണ്ട്. കോൺസുലേറ്റിൽ സ്വപ്നയെ ശുപാർശ ചെയ്ത കോൺഗ്രസ് നേതാവാരാണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.സി വേണുഗോപാൽ മന്ത്രിയായിരികെ 2012− 2014 വരെ നടത്തിയ ഇടപെടലുകളെക്കുറിച്ചും അന്വേഷണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed