ഇക്കുറി ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണം ഇല്ല
തൃശൂർ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കാൻ തീരുമാനിച്ചു. ദേവസ്വം കമ്മീഷണറാണ് ഇക്കാര്യം അറിയിച്ചത്.
ബലിതർപ്പണ ചടങ്ങുകൾക്ക് ഭക്തജനങ്ങൾ കൂട്ടമായി എത്തിയാൽ ആളകകലം പാലിക്കുന്നതിനോ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനോ കഴിയില്ല. സമൂഹ വ്യാപനത്തിന് വഴിവയ്ക്കാൻ സാധ്യതയുണ്ടെന്ന സ്ഥിതി പരിഗണിച്ചാണു കർക്കിടക വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കിയതെന്നു കമ്മീഷണർ അറിയിച്ചു.

