കോവിഡ് ഭീതിയിൽ കേരളം ; ഒറ്റ ദിവസം 300 കവിഞ്ഞ് രോഗികൾ


തിരുവനന്തപുരം: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. സംസ്ഥാനത്ത് ഇന്ന് 301 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനകേസ് 300 കടക്കുന്നത് ഇത് ആദ്യമായാണ്. സമ്പർക്കത്തിലൂടെ ഏറ്റവും കൂടുതൽ പേർക്കു രോഗബാധയുണ്ടായ ദിവസം കൂടിയാണ് ഇന്ന്. 90 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പിടിപെട്ടത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത്. ഇവിടെ 64 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 60 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. മലപ്പുറത്ത് 46 പേർക്കും രോഗം സ്ഥിരീകരിച്ചു. 107 പേർ ഇന്ന് രോഗമുക്തി നേടി. 

3561 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരിൽ 99 പേർ വിദേശത്തുനിന്നും 95 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. 421 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2605 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 1,85,546 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,250 സാമ്പിളുകളാണ് പരിശോധിച്ചത്.<br> കോവിഡ് രോഗികൾ ജില്ലതിരിച്ച് തിരുവനന്തപുരം-64, മലപ്പുറം-46, തൃശൂർ-25, പാലക്കാട്-25, കണ്ണൂര്‍-22, ഇടുക്കി-20, ആലപ്പുഴ-18, കോട്ടയം-17, എറണാകുളം-16, കോഴിക്കോട്-15, വയനാട്-14, കൊല്ലം-8, പത്തനംതിട്ട-7, കാസർഗോഡ്- 4, സമ്പർക്ക രോഗികൾ ജില്ലതിരിച്ച് തിരുവനന്തപുരം-60, എറണാകുളം-9, മലപ്പുറം-7, കോഴിക്കോട്-5, ആലപ്പുഴ-3, പത്തനംതിട്ട-7, കോട്ടയം-2, കൊല്ലം-1, ഇടുക്കി-1

You might also like

  • Lulu Exchange
  • Straight Forward

Most Viewed