മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു


കോട്ടയം: മുണ്ടക്കയത്ത് വാക്കു തർക്കത്തെ തുടർന്ന് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പടിവാതുക്കൽ സ്വദേശി ആദർശ്(32) ആണ് കൊല്ലപ്പെ‌ട്ടത്. ആദർശ് പൈങ്ങണയിൽ ആക്രിക്കട നടത്തി വരികയായിരുന്നു. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവത്തിൽ ആദർശിന്‍റെ സുഹൃത്ത് ജയനു വേണ്ടി പോലീസ് തെരച്ചിൽ തുടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed