കേരളത്തിൽ ഇന്ന് 193 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 92 പേരും വിദേശത്തുനിന്നു വന്നതാണ്. 65 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നവർ. 35 പേർക്ക് സന്പർക്കത്തിലൂടെയുമാണ് രോഗം പിടിപെട്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ്(82), എറണാകുളം മെഡിക്കല്‍ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍(66) എന്നിവരാണ് മരിച്ചത്. 5,622 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ 2,252 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,83,291 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 2,075 പേർ ആശുപത്രിയിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 384 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 9,927 സാന്പിളുകളാണ് പരിശോധിച്ചത്.
ഇതുവരെ 2,04,052 സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 4,179 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതുവരെ സെന്‍റിനൽ സർവേയുടെ ഭാഗമായി 60,006 സാന്പിളുകൾ ശേഖരിച്ചു. അതിൽ 57,804 എണ്ണം നെഗറ്റീവാണ്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിച്ചു വരിയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-35, കൊല്ലം-11, ആലപ്പുഴ-15, തൃശൂർ-14, കണ്ണൂർ-11, എറണാകുളം-25, തിരുവനന്തപുരം-7, പാലക്കാട്-8, കോട്ടയം-6, കോഴിക്കോട്-15, കാസർഗോഡ്-6, പത്തനംതിട്ട-26, ഇടുക്കി-6, വയനാട്-8 രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-7, കൊല്ലം-10, പത്തനംതിട്ട-27, ആലപ്പുഴ-7, കോട്ടയം-11, എറണാകുളം-16, തൃശൂർ-16, പാലക്കാട്-33, മലപ്പുറം-13, കോഴിക്കോട്-5, കണ്ണൂർ-10, കാസർഗോഡ്-12.

