ജോസ് കെ. മാണി ചെല്ലുന്നിടമെല്ലാം കുളമാക്കുന്നയാളെന്ന് പി.സി ജോർജ്
കോട്ടയം: കേരളാ കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണിയെ പരിഹസിച്ച് പി.സി. ജോർജ് എംഎൽഎ രംഗത്ത്. ജോസ് കെ. മാണി ചെല്ലുന്നിടമെല്ലാം കുളമാക്കുന്നയാളാണെന്നാണ് പരിഹാസം. ജോസ് കെ. മാണി ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

