സിപിഎം സംസ്ഥാന സെക്രട്ടറിയെ പരസ്യമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി


തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ പരസ്യ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളാ കോൺഗ്രസ്-എം ജോസ് പക്ഷവുമായുള്ള എൽഡിഎഫ് സഹകരണത്തിലെ കോടിയേരിയുടെ നിലപാടിനെതിരേയാണ് കാനം രംഗത്തുവന്നത്. 

വരികയും പോവുകയും ചെയ്യുന്നവരെ സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. 1965ൽ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. 65ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ചു നോക്കണം. അന്ന് മുസ്‌ലീം ലീഗുമായി ചേർന്നാണ് സിപിഎം മത്സരിച്ചതെന്ന് ഓർക്കണമെന്നും കാനം പറഞ്ഞു. ജോസ് പക്ഷം വില പേശുന്ന പാർട്ടിയാണ്. അങ്ങനെയുള്ളവർ എൽഡിഎഫിൽ വേണ്ടെന്നാണ് സിപിഐ നിലപാട്. ജോസ് കെ. മാണിയടക്കം യുഡിഎഫിൽനിന്ന് നേടിയ സ്ഥാനങ്ങൾ ഉപേക്ഷിക്കട്ടെ എന്നിട്ടാകാം ചർച്ചകൾ. എം.പി. വീരേന്ദ്രകുമാർ എൽ‌ഡിഎഫിലേക്ക് വന്നത് അങ്ങനെയാണെന്നും കാനം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed