നെടുന്പാശേരി വിമാനത്താവളത്തിലെ ടാക്സി കൗണ്ടർ ജീവനക്കാരിക്ക് കോവിഡ്
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തിലെ പ്രീ പെയ്ഡ് ടാക്സി കൗണ്ടർ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊയ്ക്കാട്ടുശേരി സ്വദേശിനിക്കാണ് രോഗം ബാധിച്ചത്. ഇവരുടെ കുടുംബത്തെ ക്വാറന്‍റൈനിലാക്കി.
ജീവനക്കാരിയുടെ സന്പർക്ക പട്ടികയും അധികൃതർ തയ്യാറാക്കുകയാണ്. ഇതിനിടെ, ഓട്ടോ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആലുവ മാർക്കറ്റ് അടച്ചു. മെട്രോ സ്റ്റേഷൻ ഭാഗം മുതൽ പുളിഞ്ചോട് വരെയാണ് സീൽ ചെയ്തത്.

