ക്വാറന്‍റൈന്‍ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പ്രതികൾ ചാടിപ്പോയി


വർക്കല: ക്വാറന്‍റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തില്‍ കഴി‍ഞ്ഞിരുന്ന പ്രതികൾ ചാടിപ്പോയി. വർക്കലയിലെ എസ്.ആർ ആശുപത്രിയിൽ നിന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. മോഷണക്കേസ് പ്രതികളായ നരുവാമ്മൂട് സ്വദേശി കാക്ക അനീഷ് (27), കൊല്ലം ചിതറ സ്വദേശി മുഹമ്മദ് ഷാൻ (18) എന്നിവരാണ് ശനിയാഴ്ച രാത്രി ആശുപത്രിയുടെ വെന്‍റിലേറ്റര്‍ പൊളിച്ച് രക്ഷപ്പെട്ടത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed