സംസ്ഥാനത്ത് ഇന്ന് 240 പേർക്ക് കോവിഡ്
തിരുവനന്തപുരം: ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ പ്രതിദിനക്കണക്കിൽ ഇന്നും കുതിച്ചുചാട്ടം. സംസ്ഥാനത്ത് 240 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 17 പേർക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209 പേർ രോഗമുക്തരായി എന്നത് ആശ്വാസം പകരുന്നതായി.
ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മലപ്പുറത്തും കണ്ണൂരിലുമാണ്. മലപ്പുറത്ത് 37 പേർക്കും കണ്ണൂരിൽ 35 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്ന എറണാകുളത്തും തിരുവനന്തപുരത്തുമാണ് സന്പർക്ക രോഗികൾ കൂടുതൽ. എറണാകുളത്ത് അഞ്ച് പേർക്കും തിരുവനന്തപുരത്ത് നാല് പേർക്കും സന്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു. തൃശൂര്‍-മൂന്ന്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ രണ്ട്, മലപ്പുറത്ത് ഒരാള്‍ക്കും സന്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡിഎസ്‌സിക്കാര്‍ക്കും നാല് സിഐഎസ്എഫ്ക്കാര്‍ക്കും തൃശൂരിലെ നാല് ബിഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചവരില്‍ 152 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (സൗദി- 52, യുഎഇ- 42, കുവൈറ്റ്- 32, ഒമാന്‍- 11, ഖത്തര്‍- 10, മൊസാംബിക്- ഒന്ന്, മാള്‍ഡോവ-ഒന്ന്, നെജീരിയ-ഒന്ന്, സൗത്ത് ആഫ്രിക്ക-ഒന്ന്, ഐവറികോസ്റ്റ് - ഒന്ന്) 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (കര്‍ണാടക- 20, തമിഴ്‌നാട്- 12, മഹാരാഷ്ട്ര- ഏഴ്, ഡല്‍ഹി- ആറ്, തെലുങ്കാന - അഞ്ച്, ഉത്തര്‍പ്രദേശ് -ഒന്ന്, ജമ്മുകാഷ്മീര്‍-ഒന്ന്) വന്നതാണ്. നിലവിൽ 2129 പേരാണ് ആശുപത്രകളിൽ ചികിത്സയിലുള്ളത്. 3048 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

