ജൂലൈ പത്തിന് കേരളത്തിൽ മോട്ടോർവാഹന പണിമുടക്ക്
തിരുവനന്തപുരം: ജൂലൈ 10ന് സംസ്ഥാനത്ത് മോട്ടോർ തൊഴിലാളി സംയുക്‌ത സമരസമിതിയുടെ നേതൃത്വത്തിൽ പണിമുടക്ക്. ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
പെട്രോൾ, ഡീസൽ വില വര്‍ദ്ധന പിൻവലിക്കുക, പെട്രോളും ഡീസലും ടാക്‌സി വാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ നൽകുക, പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരിക, ഓട്ടോ- ടാക്‌സി നിരക്ക് കാലോചിതമായി പുതുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
രാവിലെ ആറു മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ് പണിമുടക്ക്. അതേസമയം ജൂലൈ 6ന് ഓട്ടോ-ടാക്‌സി സ്‌റ്റാൻഡുകളിൽ കരിദിനമായി ആചരിക്കാനും തീരുമാനിച്ചു.

