തിരുവനന്തപുരത്ത് അതീവ ജാഗ്രത; കൂടുതൽ പ്രദേശങ്ങൾ കണ്ടെയിന്‍മെന്റ് സോണിൽ


തിരുവനന്തപുരം: പുതിയതായി അഞ്ചുപേർക്കു കൂടി സന്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ജില്ല അതീവ ജാഗ്രതയിൽ‍. ജില്ലയിലെ പുതിയ ചില പ്രദേശങ്ങളെ കൂടി ഹോട്ടസ്‌പോട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്നലെയാണ് തിരുവനന്തപുരം ജില്ലയിൽ അഞ്ചുപേർക്ക് സന്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൂടുതൽ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളിൽ ഉൾപ്പെടുത്തി. ഏഴ്പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തിയത്.

ആറ്റുകാലിലെ 70 ാം നന്പർ വർഡ്, കുര്യത്തിയിലെ വാർഡ് നന്പർ 73, കളിപ്പാൻകുളം 69ാം വാർഡ്, മണക്കാടിലെ 72 ാം വാർ‍ഡ്. തൃക്കണാപുരം ടാഗോർ റോഡ്, പുത്തന്‍പാലം, വള്ളക്കടവിലെ 88ാം വാർഡ് എന്നീ പ്രദേശങ്ങളെയാണ് കണ്ടെയിന്‍മെന്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്നലെ ജില്ലിയിൽ രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ടെക്‌നീഷ്യനും മറ്റൊരാൾ ഇവിടെ നിന്നും റിട്ടയർ ചെയ്തയാളുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ 12 ജീവനക്കർ നിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ പോലീസ് നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed