കൊച്ചി ബ്ലാക്മെയിലിംഗ് കേസ്: മുഖ്യപ്രതി അറസ്റ്റിൽ


കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി ഷെരീഫാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സൂത്രധാരകനെന്ന് കരുതയാളാണ് പിടിയിലാത്. കേസിൽ അഞ്ചാം പ്രതി അബ്ദുൾ സലാം ഇന്നലെ കീഴടങ്ങിയിരുന്നു. ബ്ലാക്‌മെയിലിംഗ് കേസിൽ പ്രതികൾക്കെതിരെ പൊലീസ് മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയിരുന്നു.

മരടിലെ നടിയുടെ വീട്ടിലെത്തിയ സംഘം വീടും പരിസരവും വീഡിയോയിൽ പകർ‍ത്തിയ ശേഷം പണം തന്നില്ലെങ്കിൽ കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. വിവാഹാലോചനയുടെ പേരിലാണ് പ്രതികൾ ഷംനയുടെ കുടുംബവുമായി ബന്ധപ്പെട്ടത്.

നടി ഷംന കാസിമിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ സിനിമ, സീരിയൽ, മോഡലിങ്, ഇവന്റ് മാനേജ്മെന്റ് രംഗത്തെ കൂടുതൽ പെൺ‍കുട്ടികളെ തട്ടിപ്പിന് ഇരയാക്കിയതായി സൂചന. പണം തട്ടാൻ ലൈംഗികചൂഷണവും ബ്ലാക്ക്മെയിലിങ്ങും ഭീഷണിയുമൊക്കെ ഇവർ തരംപോലെ പ്രയോഗിച്ചു. പലരും നാണക്കേടും ഭയവുംമൂലം പരാതിപ്പെട്ടില്ലെന്നും പൊലീസ് പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed