കണ്ണൂരിൽ ആറ് സിഐഎസ്എഫ് ജവാൻമാർക്ക് കൂടി കോവിഡ്
കണ്ണൂർ: ജില്ലയിൽ ആറ് കേന്ദ്ര വ്യവസായ സുരക്ഷാസേന (സിഐഎസ്എഫ്) അംഗങ്ങൾക്ക് കൂടി കോവിഡ്. ഡിഎസ്‌സി കാന്‍റീനിലെ മൂന്ന് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച സിഐഎസ്എഫുകാരില്‍ രണ്ട് പേര്‍ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ച സിഐഎസ്എഫുകാരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് പകർന്നത്. കണ്ണൂരിൽ ഇന്ന് 13 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ എട്ട് സിഐഎസ്എഫ് ജവാൻമാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിമാനത്താവളത്തിൽ ജോലിയിൽ ഉണ്ടായിരുന്നവർക്കിടയിലാണ് രോഗം പടർന്നത്.

