കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത്
മലപ്പുറം: കരിപ്പൂരിൽ ചാർട്ടേഡ് വിമാനങ്ങളിൽ സ്വർണക്കടത്ത്. രണ്ട് വിമാനങ്ങളിലായി കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോ സ്വർണം പിടിച്ചു. ഷാർജയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ വിമാനങ്ങളിലെ യാത്രക്കാരിൽനിന്നുമാണ് സ്വർണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അധികൃതർ കസ്റ്റഡിയിലെടുത്തു. ദ്രവരൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

