വിദേശത്തുനിന്ന് വരുന്നവർക്ക് വീടുകളിൽ തന്നെ ക്വാറന്റൈനിൽ കഴിയാമെന്ന് സർക്കാർ


തിരുവനന്തപുരം: വിദേശത്തു നിന്ന് വരുന്നവർക്ക് വീടുകളിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയാമെന്ന് സർക്കാർ. വീട്ടിൽ ഇതിനുള്ള സൗകര്യമുണ്ടോ എന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനമോ കണ്ടെത്തണം. ക്വാറന്റൈനിൽ കഴിയാൻ വീടുകളിൽ സൗകര്യമില്ലാത്തവർക്ക് സർക്കാർ കേന്ദ്രങ്ങളിൽ‌‍ താമസിക്കാം. വീടുകൾ നിരീക്ഷകേന്ദ്രങ്ങളാക്കി ഉത്തരവിറക്കുമെന്നും സർക്കാർ അറിയിച്ചു.

വിദേശത്തു നിന്നെത്തുന്നവർക്ക് 14 ദിവസവും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാമെന്നാണ് സർക്കാർ പറയുന്നത്. വീട്ടിൽ പോകാൻ താൽപ്പര്യമില്ലാത്തവർക്ക് പെയ്ഡ് ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയാം. ഇതിനുള്ള പണമില്ലാത്തവർക്ക് സർക്കാരിന്റെ നിരീക്ഷണകേന്ദ്രങ്ങളിൽ സൗകര്യമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

You might also like

Most Viewed