കോഴിക്കോട് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: കൊയിലാണ്ടി മാടക്കരയിൽ കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കോമത്ത്കര സ്വദേശി നാരായണനാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ്, ശശി എന്നിവരെ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം.
മൂന്ന് തൊഴിലാളികൾ കിണറിൽ ഇറങ്ങിയും രണ്ടുപേർ പുറത്ത് നിന്നുമായാണ് നിർമ്മാണത്തിലേർപ്പെട്ടത്. സ്ഥലത്ത് രണ്ട് ദിവസമായി മഴയുണ്ടായിരുന്നതിനാൽ നനഞ്ഞടർന്ന മണ്ണ് കിണർ നിർമ്മാണത്തിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.